മേലുദ്യോഗസ്ഥന്റെ മൂന്നാം ക്ലാസുകാരിയായ മകളെ ലൈംഗികമായി ചൂഷണം ചെയ്ത പൊലീസുകാരന്‍ പിടിയില്‍….

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ മൂന്നാം ക്ലാസുകാരിയായ മകളെ ലൈംഗികമായി ചൂഷണം ചെയ്ത പൊലീസുകാരന്‍ കസ്റ്റഡിയില്‍. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനാണ് പിടിയിലായത്. മേലുദ്യോഗസ്ഥരായ രക്ഷിതാക്കളുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ സ്‌കൂള്‍ ബസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാള്‍ ബസില്‍ വച്ച് പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി ചൂഷണ വിവരം അധ്യാപകരോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്‌തേക്കുമെന്നാണു വിവരം.

pathram desk 1:
Related Post
Leave a Comment