ശ്രീദേവി മരിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്താകും? ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച തെന്നിന്ത്യന്‍ താരം വിവാദത്തില്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച തമിഴ്താരം കസ്തൂരി വിവാദത്തില്‍. ടിവി തുറന്നാല്‍ എല്ലായിടത്തും ശ്രീദേവിയുടെ പാട്ടും സിനിമകളും മാത്രം. ശ്രീദേവി മരിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്താകും സ്ഥിതിയെന്നാണ് കസ്തൂരി അഭിപ്രായപ്പെട്ടത്.

കസ്തൂരിയുടെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ പ്രിയനടി ശ്രീദേവിയുടെ മരണത്തില്‍ എങ്ങനെ ഇത്തരത്തില്‍ തമാശ പറയാന്‍ കസ്തൂരിക്ക് കഴിഞ്ഞെന്നായിരുന്നു വിമര്‍ശനങ്ങള്‍.

അതേസമയം തന്റെ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നും, ഒരു സറ്റയര്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും കസ്തൂരി പിന്നീട് വ്യക്തമാക്കി. ഇത് തന്റെ സ്വന്തം ട്വീറ്റല്ലെന്നും തനിക്ക് ലഭിച്ച ഒരു സറ്റയര്‍ കോമഡി കോപ്പി-പേസ്റ്റ് ചെയ്ത് ട്വീറ്റ് ചെയ്തതാണെന്നുമാണ് കസ്തൂരി പിന്നീട് പറഞ്ഞത്. എന്നാലും സോഷ്യല്‍ മീഡിയയില്‍ കസ്തൂരിക്കെതിരെ വിമര്‍ശനങ്ങള്‍ വര്‍ധിക്കുകയാണ്.

pathram desk 1:
Related Post
Leave a Comment