പഞ്ചാബ് കിംഗ്സ് ഇലവനെ നയിക്കാന്‍ ആളായി

മൊഹാലി:ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്സ് ഇലവനെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ നയിക്കും. നേരത്തേ യുവരാജ് സിംഗിനായിരിക്കും ക്യാപ്റ്റന്‍ സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നാണ് അശ്വിന്‍ പഞ്ചാബിലേക്ക് എത്തിയത്. 2018 ലെ ഐ.പി.എല്‍ സീസണ്‍ താരലേലത്തിന്റെ സമയത്തുതന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ടീമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഒരുപിടി മികച്ച താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കിയ പ്രീതി സിന്റയും സംഘവും സൂപ്പര്‍താരം സെവാഗിനെയും ടീമിനൊപ്പം ചേര്‍ത്തിരുന്നു.

ടീം മെന്ററായാണ് സെവാഗ് പഞ്ചാബിലെത്തിയിരിക്കുന്നത്. ഡേവിഡ് മില്ലറും യുവരാജ് സിംഗും, ആരോണ്‍ ഫിഞ്ചുമുള്ള പഞ്ചാബില്‍ പക്ഷെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത് അശ്വിനെയാണ്.

pathram desk 2:
Related Post
Leave a Comment