ദൂരൂഹതകള്‍ ഒഴിയുന്നില്ല; ശ്രീദേവിയുടെ മരണത്തില്‍ ബോണി കപൂറിന്റെ മൊഴിയെടുത്തു

ദുബൈ: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ മൊഴിയെടുത്തു. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തി എന്ന നിലയ്ക്കാണ് പൊലീസ് ബോണി കപൂറില്‍ നിന്നും മൊഴി എടുത്തത്. എന്നാല്‍ അദ്ദേഹം ഒരിക്കലും അന്വേഷണത്തിന്റെ നിഴലിലല്ലെന്നും ഖലീജ് ടൈംസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീദേവിയുടെ ബന്ധുക്കളേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരേയും മൃതദേഹം കാണിച്ചിരുന്നു. വിട്ടുകിട്ടിയാല്‍ ഉടന്‍ മുംബൈയിലെത്തിക്കാനായി പ്രത്യേകവിമാനം ദുബായിലെത്തിയിട്ടുണ്ട്. മൃതദേഹം വിട്ടുകിട്ടാത്തിനാല്‍ സംസ്‌കാരം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ അവിടെ കാണാനായത്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. പിന്നീട് ഒമ്പത് മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment