ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി നല്‍കാനെത്തിയിട്ടും സംഭവം മനസിലാകാതെ പൊലീസ്; ഒടുവില്‍ പ്രതിയെ പിടികൂടിയത്…

മുംബൈ: മുംബൈയില്‍ ജോലി കഴിഞ്ഞു വരുന്നതിനിടെ ബധിരയും മൂകയുമായ യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് യുവതിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. യുവതി വീട്ടിലെത്തി ഭര്‍ത്താവിനെ കാര്യം അറിയിച്ചു. യുവതിയുടെ അതേ ശാരീരിക കുറവുകളുള്ള ഭര്‍ത്താവ് ബന്ധുക്കളായ രണ്ടുപേരെയും കൂട്ടി പ്രതിയുടെ വീട്ടിലെത്തി. ഭര്‍ത്താവിനെയും ബന്ധുക്കളെയും പ്രതിയും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച യുവതിയും ഭര്‍ത്താവും വകോലയിലുള്ള പൊലീസ് സ്‌റ്റേഷനിലെത്തി. ഇരുവരും സംസാരശേഷിയോ കേള്‍വിശേഷിയോ ഇല്ലാത്തവരായതിനാല്‍ വിവരം പൊലീസിനെ ധരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അറിയാവുന്ന രീതിയിലൊക്കെ ആംഗ്യങ്ങളും ചേഷ്ടകളും കാണിച്ചെങ്കിലും പൊലീസ് സംഘം നിസഹായരായി. ഒടുവില്‍ ബധിര മൂക ഭാഷ മനസിലാക്കാന്‍ പരിശീലനം ലഭിച്ച ആളുകളെ തേടാന്‍ പൊലീസ് തീരുമാനിച്ചു. നിരവധി പേരെ സമീപിച്ചെങ്കിലും ആര്‍ക്കും സഹായിക്കാനായില്ല.
ഒടുവില്‍ ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഒരാളെ കണ്ടെത്താനായത്. ഇയാളുടെ സഹായത്തോടെ ദമ്പതികള്‍ തങ്ങള്‍ക്കെതിരായ അക്രമം വിവരിക്കുകയും ചെയ്തു. പരാതി പ്രകാരം അക്രമിയായ യുവാവിനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് പ്രധാന പ്രതിയെ അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇയാളെ ഫെബ്രുവരി 27വരെ പോലീസ് റിമാന്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ സഹോദരന്‍ ഒളിവിലാണ്.

pathram:
Related Post
Leave a Comment