ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടോടി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മാവേലിക്കര ഗണപതി എന്ന ആന ഇടഞ്ഞത്. ആന വിരണ്ടതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു. അതിനിടെ ആനയുടെ പുറത്തിരുന്ന ആള്‍ക്ക് ഇറങ്ങാനാവാത്തത് ആശങ്ക വര്‍ധിപ്പിച്ചു. പിന്നീട് തന്ത്രപരമായി ക്ഷേത്രത്തിന്റെ സമീപത്തെ ഗോപുരത്തിന്റെ മുകളില്‍ കയറിയ നാട്ടുകാര്‍ വടംകെട്ടി ഇയാളെ വലിച്ച് കയറ്റി രക്ഷിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു. കൂട്ടാനയുടെ കൊമ്പ് തട്ടിയതോടെയാണ് ഗണപതി ഇടഞ്ഞത്.
ഈ സമയത്ത് ക്ഷേത്രത്തില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. വീഡിയോ കാണാം….
pathramonline.com/videos
Leave a Comment