ബ്ലെസ്സിയുടെ ആട് ജീവിതം സിനിമയെ കുറിച്ച് വെളിപ്പെടുത്തലുമായി പൃഥ്വിരാജ്…

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആട് ജീവിതം’ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഇക്കാര്യം സൂചന നല്‍കി നടന്‍ പ്യഥ്വിരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബെന്യാമിന്റെ ആട് ജീവിതമെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 2015 നവംമ്പര്‍ 25 നാണ് ചിത്രത്തെക്കുറിച്ച് ആദ്യമായി വാര്‍ത്ത പുറത്തു വന്നതെന്നു ശേഷം രണ്ട് വര്‍ഷത്തിനിപ്പുറം ഒരു ദിവസവും കൂടി കാത്തിരുന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് ആരാധകരെ അറിയിച്ചു.
ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തില്‍ അമല പോള്‍ ആയിരിക്കും നായിക. ബെന്ന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. മരുഭൂമിയില്‍ അകപ്പെട്ട നജീബിന്റെ കഥയാണ് ആട് ജീവിതം പറയുന്നത്. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. തന്നെ ഏറെ സ്വാധീനിച്ച നോവലാണ് ആടു ജീവിതമെന്നും ചിത്രത്തിന്റെ ഭാഗമാകുന്നത് ഏറെ സന്തോഷകരമാണെന്നും അമല പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആണ് മാര്‍ച്ച് രണ്ടാംവാരം ആരംഭിക്കുന്നത്. ആദ്യ ഷെഡ്യൂളിനു ശേഷം ഇടവേളയെടുത്തായിരിക്കും രണ്ടാം ഷെഡ്യൂളിലേക്ക് നീങ്ങുക. ശരീര ഭാരം നന്നായി കുറച്ച് പ്രിഥ്വിരാജ് നടത്തുന്ന മേക്കോവറിനായാണിത്. ഇതിനിടിയില്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് നടന്നേക്കും. ഒരു വര്‍ഷത്തോളം നീളുന്ന ഷൂട്ടിംഗാണ് ആടുജീവിതത്തിനുണ്ടാകുക. ഗള്‍ഫ് രാഷ്ട്രങ്ങളിലായിരിക്കും പ്രധാന ലൊക്കേഷന്‍.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും. 2019 മാര്‍ച്ച് 31 വരെ ചിത്രത്തിനായി ഡേറ്റ് നല്‍കിയതാണെന്നും പൃഥ്വി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പിന്മാറിയെന്ന വാര്‍ത്ത ചില ഓണ്‍ലൈനുകളിലൂടെയാണ് അറിയുന്നത്. ഇത്തരം വാര്‍ത്തകളുടെ സോഴ്‌സ് എവിടെ നിന്നാണെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment