രജത് കുമാറിനെപ്പോലെ ഒരു ഊളയെ ഗവര്‍ണര്‍ ആദരിക്കുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ നാവില്ലാത്ത വിദ്യാഭ്യാസ മന്ത്രിയ്ക്ക് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിനെന്ത് കാര്യം; രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി: ആക്ടിവിസ്റ്റും അധ്യാപകനുമായ ഡോ. രജത് കുമാറിനെ ഗവര്‍ണര്‍ പൊതുവേദിയില്‍ ആദരിച്ച സംഭത്തിനെതിരെ തുറന്നടിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് രജത് കുമാറിനെയും ഗവര്‍ണറെയും വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. രജത്കുമാറിനേപ്പോലൊരു ഊളയെ പൊതുവേദിയില്‍ ഗവര്‍ണ്ണര്‍ ആദരിക്കുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ നാവില്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രിക്ക് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യമെന്നും ഹരീഷ് ചോദിക്കുന്നു.

ഹരീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

’16 ഭാഷ അറിയാവുന്നവന്‍ ആയിരുന്നത്രേ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു. പക്ഷെ, ആര്‍എസ്എസ് ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ”അരുത്” എന്ന് പറയാന്‍ ഒരു ഭാഷ പോലും അങ്ങേരെ തുണച്ചില്ലെങ്കില്‍ എത്ര ഭാഷ അറിഞ്ഞിട്ടെന്ത് കാര്യം’ എന്ന ഏറ്റവും യുക്തിസഹമായ ചോദ്യം കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്. അതുകൊണ്ടുതന്നെ, വേണ്ടപ്പോള്‍ വേണ്ടുന്നപോലെ ഉപയോഗിക്കാത്ത ഒരുവന്റെയും ഒരു പാണ്ഡിത്യത്തിലും അന്നും ഇന്നും ബഹുമാനമില്ല. നിലപാടിനെ ആണ് ഞാന്‍ ബഹുമാനിക്കുന്നത്.

വിദ്യാഭ്യാസമന്ത്രി പ്രൊഫ.രവീന്ദ്രനാഥ് വലിയ പണ്ഡിതനാണ്, നല്ല വാഗ്മിയാണ്, വായനക്കാരനാണ് എന്നൊക്കെയാണ് പലരും പറയുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പോലുമാണത്രെ.

രജത്കുമാറിനേപ്പോലൊരു ഊളയെ, കടുത്ത സ്ത്രീവിരുദ്ധനെ, അശാസ്ത്രീയത വിളമ്പുന്നവനെ, വിദ്യാഭ്യാസത്തെ വ്യഭിചാരിക്കുന്നവനെ പൊതുവേദിയില്‍ ഗവര്‍ണ്ണര്‍ ആദരികുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ നാവില്ലെങ്കില്‍, എഴുന്നേറ്റു നിന്ന് ആര്യ ജയ സുരേഷ് കൂവിയതുപോലെ ഒന്ന് കൂവാന്‍ പോലും പറ്റുന്നില്ലെങ്കില്‍ ഈ വിദ്യാഭ്യാസമന്ത്രിക്ക് എന്ത് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യം.

pathram desk 1:
Related Post
Leave a Comment