തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന്‍ ആശാരി(55)യെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ഇയാളെ വാര്‍ഡില്‍ നിന്നും കാണാതാവുകയായിരുന്നു. ഭാര്യ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതരും ജീവനക്കാരും നടത്തിയ തിരച്ചിലാണ് മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു.

കഴിഞ്ഞ 17നാണ് ഇയാള്‍ ചികിത്സ തേടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ചികിത്സക്കിടെ മുരുകന്‍ ആശാരിക്ക് അര്‍ബുദബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തിമേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശ്യാമള മക്കള്‍: ശ്യാം, ശാമിലി.

pathram desk 1:
Related Post
Leave a Comment