നാളെ ഹര്‍ത്താല്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യു.ഡി.എഫും നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

മധുവിന്റെ കൊലപാതകത്തില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുവാവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്നറിഞ്ഞിട്ടും അസ്വാഭാവിക മരണത്തിന് കേസെടുത്തതില്‍ ദുരുഹതയുണ്ട്. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.പാല്‍, പത്രങ്ങള്‍,സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7