ദുല്‍ഖര്‍ ഇനി ക്രിക്കറ്റ് പരിശീലനത്തിന്…. കാരണം

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍. അനുജ ചൗഹാന്റെ ‘ദ സോയാ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോക കപ്പ് നേടിയ കാലത്തു ജനിച്ച സോയ സിങ് എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്നതാണ് ഈ ചിത്രം. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാ ജൂണ്‍ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment