‘ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു നല്ലകാലം വരും സത്യാ’……. ക്യാപ്റ്റന്റെനില്‍ ജയസൂര്യമാത്രമല്ല ഈ മെഗാസ്റ്റാറും എത്തുന്നു: പുതിയ ടീസര്‍ പുറത്ത്

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥയുമായി ‘ക്യാപ്റ്റന്‍’ നാളെ തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ കളം നിറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പുതിയ ടീസറില്‍ മാസ് ഡയലോഗുമായി കളം നിറയുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്.

ക്യാപ്റ്റന്‍ റിലീസ് ചെയ്യുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരോടൊപ്പം മമ്മൂട്ടി ആരാധകരും സന്തോഷത്തിലാണ്. മമ്മൂട്ടിയും സത്യനും യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ നിമിഷം അതുപോലെ സിനിമയിലും ഉണ്ടാകും. ആദിയില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തിയത് ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശമായിരുന്നു. ക്യാപ്റ്റന്‍, മമ്മൂട്ടി ഫാന്‍സിനും അത്തരം ആവേശം സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഇതിന്റെ ഒരു സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന ടീസറിലുള്ളത്.

പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

pathram desk 2:
Related Post
Leave a Comment