താന്റ ശരീരം വടിവൊത്തതൊന്നും അല്ല, അതുകൊണ്ട് തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല: വെളിപ്പെടുത്തലുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

തന്റെ ശരീരഘടന ബോളിവുഡ് നായികയ്ക്ക് ഇണങ്ങുന്നതല്ലെന്ന് നടി പാര്‍വതി. ബോളിവുഡ് നായികാ സങ്കല്‍പവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് തന്റെ ശരീരഘടന. അതുകൊണ്ട് തന്നെ തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല. അതറിയാവുന്നതിനാല്‍ തന്നെ താന്‍ ശരീരം വടിവൊത്തതൊന്നും ആക്കാനും ശ്രമിക്കുന്നില്ല. എവിടെയും എത്തിപ്പെടണം എന്ന് ധൃതിയുള്ള വ്യക്തിയല്ല താനെന്നും പാര്‍വതി പറഞ്ഞു. കൊച്ചി ടൈംസ് 2017ലെ മോസ്റ്റ് ഡിസൈറബിള്‍ വുമണായി തെരഞ്ഞെടുത്ത ശേഷം പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ശരീര സൗന്ദര്യം തന്നെയാണ് ഒരു അഭിനേതാവിന്റെ സമ്പത്ത് എന്നും ആ നിലയില്‍ ശരീരം ശ്രദ്ധിക്കാറുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ‘ശരീരം ശ്രദ്ധിച്ചാല്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് ആവശ്യമായ ലുക്ക് സ്വീകരിക്കും. യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം ചമയങ്ങളൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനാണ് തനിക്കിഷ്ടം’ പാര്‍വതി വ്യക്തമാക്കി. താനൊരു ഭക്ഷണപ്രിയയാണെന്നും ആരോഗ്യവതിയായിരിക്കുക എന്നതിനപ്പുറം മറ്റൊരു ക്രമീകരണവും ശരീരത്തിനില്ലെന്നും പാര്‍വതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് പാര്‍വതി നായികയായ ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രം ബോളിവുഡ് ഏറ്റെടുത്തതിനോടൊപ്പം പാര്‍വതിയുടെ സ്വതശൈലിയിലുള്ള അഭിനയവും ശ്രദ്ധ നേടിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോനൊപ്പമുള്ള ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കിയെന്നും അഞ്ജലി മേനോനൊപ്പമുള്ള ചിത്രം എന്നുമൊരു സ്വപ്നസാഫല്യമാണെന്നും പാര്‍വതി വ്യക്തമാക്കി.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment