ഇതിനും കാണുമോ ഡിസ്‌ലൈക്ക് ക്യാംപെയിന്‍!!! മൈ സ്‌റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്ത്

പൃഥ്വിരാജ് പാര്‍വതി ജോഡികളുടെ മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ മൈ സ്‌റ്റോറിയിലെ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും മൈ സ്റ്റോറിയുടെ ആദ്യ ഗാനത്തിന് നേരെ തിരിയാനും ഇടയാക്കിയത്.

പൃഥ്വിരാജാണ് ഗാനം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. കഥകള്‍ ചൊല്ലും എന്ന് തുടങ്ങുന്ന ഗാനം പ്രണയവും വിരഹവും ഒത്തുചേര്‍ന്നതാണ്. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി ആലപിച്ച ഗാനമാണ് ഇത്. റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ജനുവരി 1നായിരുന്നു ആദ്യ ഗാനം പുറത്തുവിട്ടത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ് ലൈക്കാണ് ലഭിച്ചത്.

എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തിന് ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

pathram desk 1:
Related Post
Leave a Comment