രജനിയുടെ നിറം കാവിയല്ല… ചുവപ്പ് തന്റെ മുഖച്ഛായയുമല്ല; രാഷ്ട്രീയ പ്രവേശന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കമല്‍ ഹാസന്‍

വാഷിങ്ടണ്‍: തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപിയുടെ പിന്തുണയോടെയാണെന്ന പ്രചരണത്തെ തള്ളി സുഹൃത്തും സഹതാരവുമായ കമല്‍ഹാസന്‍. തങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും, രജനിയുടെ നിറം കാവിയല്ലെന്നുമാണ് താന്‍ കരുതുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വലകലാശാലയില്‍ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചുവപ്പ് തന്റെ മുഖഛായയും അല്ല. രജനിയുടേത് കാവിയുമല്ല. അത്തരത്തിലൊരു സഖ്യത്തിന് സാധ്യതയില്ല, അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ ലക്ഷ്യം, തന്റെ സിനിമകള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. രാഷ്ട്രീയത്തിലും അതുതന്നെയായിരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബര്‍ 31നാണ് രജനീകന്ത് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമലഹാസനും രാഷ്ട്രീയ പ്രവേശനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment