ആന്റണി പെരുമ്പാവൂര്‍ നിയമം ലംഘിച്ച് വയല്‍ നികത്തുന്നു!!! എതിര്‍പ്പുമായി പ്രാദേശിക സി.പി.ഐ.എം പ്രവര്‍ത്തകര്‍

കൊച്ചി: സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് വയല്‍ നികത്തിയതായി ആരോപണം. പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം നികത്താനുള്ള ആന്റണിയുടെ നീക്കത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രംഗത്ത്. മൂന്നാഴ്ച്ചത്തേക്ക് യാതൊരു പ്രവൃത്തിയും നടത്തരുതെന്ന കേടതി വിലക്ക് ലംഘിച്ച് സ്ഥലത്ത് ഇപ്പോഴും പണി തുടരുകയാണെന്നാണ് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.

ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram desk 1:
Leave a Comment