കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു, രണ്ടു സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സുന്‍ജ്വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പ്രദേശം സൈന്യം വളഞ്ഞു. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 4.55ഓടെയാണ് സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് ജമ്മു ഐജിപി എസ്ഡി സിംഗ് ജാമ്വാല്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment