‘ഹായ് ബേബി സ്വീറ്റ് ഹാര്‍ട്ട്, ഹണിമൂണ്‍ കഴിഞ്ഞോ’ കോഹ്ലിയോട് ഹണിമൂണ്‍ വിശേഷങ്ങള്‍ ചോദിച്ച് രാഖി സാവന്ത്

മുംബൈ: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് രാഖി സാവന്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയോട് ഹണിമൂണിനെ കുറിച്ച് ചോദിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിരാട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനുള്ള രാഖിയുടെ കമന്റാണ് വിവാദമായിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് പുറപ്പെടും മുമ്പ് വിരാട് തന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനുള്ള രാഖിയുടെ തമാശ രൂപേണയുള്ള കമന്റാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

വിരാടിനോട് ഹണിമൂണ്‍ കഴിഞ്ഞോ എന്നു ചോദിച്ചു കൊണ്ടായിരുന്നു രാഖി കമന്റ് ചെയ്തത്. ‘ഹായ് ബേബി സ്വീറ്റ് ഹാര്‍ട്ട്, ഹണിമൂണ്‍ കഴിഞ്ഞോ’ എന്നായിരുന്നു രാഖിയുടെ കമന്റ്. രാഖിയുടെ കമന്റ് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. രാഖിയേയും വിരാടിനേയും കളിയാക്കി കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

2017 ഡിസംബര്‍ 11നാണ് കൊഹ്ലി വിവാഹിതനായത്. ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയെ പ്രണയിച്ചായിരുന്നു കൊഹ്ലി വിവാഹം ചെയ്തത്.

pathram desk 1:
Related Post
Leave a Comment