കൊല്‍ക്കത്തയ്‌ക്കെതിരെ ഒടുവില്‍ കേരളത്തിനു സമനില, സെമി സാധ്യതകള്‍ക്ക് കരിനിഴല്‍ വീണു

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ എടികെയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. രണ്ടു ഗോളുകളാണ് ഇരുടീമുകളും നേടിയത്. 36-ാം മിനിറ്റില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെ മുന്നിലെത്തിയ കേരളത്തിന് നാല് മിനിറ്റു മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. മലയാളി താരം പ്രശാന്ത് നല്‍കിയ പന്ത് തലകൊണ്ട് എടികെ പോസ്റ്റിലേക്ക് നിറയൊഴിച്ചാണ് കേരളം മുന്നിലെത്തിയത്. എന്നാല്‍ 38-ാം മിനിറ്റില്‍ റയാന്‍ ടെയ്‌ലറിന്റെ ലോംഗ് ഷോര്‍ട്ടിലൂടെ എടികെ തിരിച്ചടിച്ചു. ഇരുടീമുകളും പിന്നീട് ഗോളിനായി പൊരുതിയെങ്കിലും ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ബെര്‍ബറ്റോവിലൂടെ വീണ്ടും മുന്നിലെത്തിയ കേരളത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കു കരിനിഴലായി 75-ാം മിനിറ്റില്‍ ടോം തോര്‍പ്പെ എടികെയുടെ രണ്ടാം ഗോള്‍ നേടി. പിന്നിട് വിജയത്തിനായി ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ വഴിമാറി. കേളത്തിന്റെ മിന്നും താരം ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കനും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്.

pathram desk 2:
Related Post
Leave a Comment