ഡിസ് ലൈക്ക് ക്യാമ്പയിന്‍ ഒന്നും തളര്‍ത്തുന്നില്ല, പൃഥിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന മൈ സ്റ്റോറിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

കൊച്ചി: വിവാദങ്ങള്‍ക്കിടെ നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. പൃഥിരാജും പാര്‍വതിയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 23നാണ് റിലീസ് ചെയ്യുന്നത്.കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് നടി പാര്‍വതി തുറന്ന് പറഞ്ഞതോടെ പാര്‍വതിയുടെ പുതിയ സിനിമയായ മൈ സ്റ്റോറിക്കെതി സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ ഡിസ് ലൈക്ക് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹമാനാണ്, ഹരി നാരായണന്റെതാണ് വരികള്‍. ദിനകറും റോഷ്നി ദിനകറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പൃഥിക്കും പാര്‍വതിക്കും പുറമെ റോഗര്‍ നാരായണന്‍ ഗണേഷ് വെങ്കിട്ട രാമന്‍, സണ്ണി വെയ്ന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

pathram desk 2:
Related Post
Leave a Comment