കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം…….പ്രണയാദ്വരമായി ആമിയിലെ രണ്ടാം ഗാനവുമെത്തി

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ കമലിന്റെ ആമിയിലെ രണ്ടാം ഗാനവുമെത്തി. പ്രണയമയി രാധാ, വിരഹിണിയതു രാധാ… എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും, വിജയ് യേശുദാസുമാണ്.രാധയുടെ വിരഹപ്രണയമാണ് ഗാനത്തിലുടനീളം കാണാനാവുന്നത്. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം വളരെ മനോഹരമായി ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.ആദ്യഗാനത്തില്‍ മാധവിക്കുട്ടിയുടെ ബാല്യവും, കൗമാരവും ചിത്രീകരിച്ചപ്പോള്‍, യൗവനത്തില്‍ മാധവിക്കുട്ടിയുടെ ജീവിതത്തിലുള്ള സംഘര്‍ഷങ്ങളും പ്രണയവുമാണ് രണ്ടാമത്തെ ഗാനത്തില്‍ ചിത്രീകിരച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment