സവോയി ഹോട്ടലില്‍ വെച്ച് അയാള്‍ ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്തു, കൂടുതല്‍ ഒന്നും പറയുന്നില്ല: ഹാര്‍വിയുടെ പീഡനക്കഥ പുറത്ത് പറഞ്ഞ് നടി ഉമ തര്‍മന്‍

ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ഉമ തര്‍മന്‍ ഒടുവില്‍ നിശബ്ദത വെടിഞ്ഞു. നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ തന്നെയും പീഡിപ്പിച്ചതായി ഉമ വെളിപ്പെടുത്തി. ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഉമ ആരോപണം ഉന്നയിച്ചത്. 1994ല്‍ ഹാര്‍വിയുടെ മിറാമാക്‌സ് സ്റ്റുഡിയോ നിര്‍മിച്ച ‘പള്‍പ് ഫിക്ഷന്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ ലണ്ടനിലെ സവോയി ഹോട്ടലില്‍വച്ചായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്‍ തന്നെ പീഡിപ്പിച്ചത്. അയാള്‍ തന്നോട് ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്‌തെന്നും ഇവര്‍ പറഞ്ഞു.

ആഷ്ലി ജുഡ്, ഗ്വിനെത് പല്‍ത്രോ, സല്‍മ ഹയ്ക്, റോസ് മക്ഗാവന്‍, ആഞ്ജലീന ജോളി തുടങ്ങി നിരവധി ഹോളിവുഡ് താരങ്ങള്‍ ഹാര്‍വിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ ഏറ്റവും പുതിയതാണ് ഉമയുടേത്.

നേരത്തെ ‘മി ടു’ ക്യാമ്പെയ്ന്‍ ആരംഭിച്ച സമയത്ത് ഹാര്‍വിക്കെതിരെ ഉമ രംഗത്തുവന്നിരുന്നു. തൊഴിലിടത്തില്‍ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി ഉചിതമായ സമയത്തു പ്രതികരിക്കുമെന്നായിരുന്നു ഉമ ഇന്‍സ്റ്റഗ്രാമില്‍ അന്ന് വ്യക്തമാക്കിയത്. ദേഷ്യത്തിന്റെ പുറത്ത് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ഉമ അന്ന് പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ലേഖനത്തിന്റെ തലക്കെട്ടും ‘എന്തുകൊണ്ടാണ് ഉമ ദേഷ്യത്തി’ലായതെന്നാണ്.

pathram desk 2:
Related Post
Leave a Comment