പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഷക്കീല തിരിച്ചെത്തുകയാണ് ‘ശീലാവതി’ എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലൂടെ. ‘ശീലാവതി, വാട്ട് ഈസ് ദിസ് ഫ***?’ എന്നാണ് ഈ തെലുങ്ക് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. കേരളത്തെ പിടിച്ചുലച്ച ഒരു വിവാദ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സായിറാം ദസാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഷക്കീല വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നത്. മുഖ്യ കഥാപാത്രമായി വീണ്ടും അരങ്ങേറുമ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഷക്കീലയുടെ 250ാമത്തെ ചിത്രം കൂടിയാണിത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. മദ്യ ഗ്ലാസിനുമുന്നില്‍ സിഗരറ്റുമായി ഇരിക്കുന്ന ഷക്കീലയുടെ ചിത്രമായിരുന്നു പുറത്തിറങ്ങിയത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഏപ്രിലിലായിരിക്കും തിയേറ്ററുകളില്‍ എത്തുക.
Leave a Comment