രണ്ടാം എകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം,പരമ്പരയില്‍ മുന്നില്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിയ്ക്ക് എതിരായ രണ്ടാം എകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കിയത് ഒന്‍പത് വിക്കറ്റ് ്അവശേഷിക്കെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 118 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച യുസ്വേന്ദ്ര ചാഹല്‍ ബോളിങ്ങിലും 24ാം അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പുറത്താകാതെ 51) ബാറ്റിങ്ങിലും മുന്നില്‍നിന്ന് നയിച്ചതോടെയാണ് ഇന്ത്യ അനായാസം ജയത്തിലെത്തിയത്. ഇതോടെ ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മല്‍സരം ബുധനാഴ്ച നടക്കും. അതിനിടെ, ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം വേണ്ടപ്പോള്‍ ലഞ്ചിന് പിരിയാന്‍ നിര്‍ദ്ദേശിച്ച അംപയറിന്റെ തീരുമാനവും മല്‍സരത്തിനിടയിലെ കൗതുകമായി. ഇത് ഇരു ടീമുകളുടെയും വിമര്‍ശനത്തിനും കാരണമായി. ലഞ്ചിനു ശേഷം തിരിച്ചെത്തിയ ധവാനും കോഹ്!ലിയും ഒന്‍പതു പന്തുകള്‍ക്കുള്ളില്‍ത്തന്നെ മല്‍സരം പൂര്‍ത്തിയാക്കുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment