എന്റെ കൈയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്… ഞങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ പോയത്.. ചില്ലിയുടെ മരണത്തില്‍ ദുഖം പങ്കുവെച്ച് ഖുശ്ബു!!

ചെന്നൈ: ‘കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു’. ‘എന്റെ കയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്’. വളര്‍ത്തുനായ ചില്ലിയുടെ മരണത്തില്‍ ദു:ഖം പങ്കുവെച്ച് നടി ഖുശ്ബു. നീയില്ലാത്ത നമ്മുടെ വീട് ഒരിക്കലും പഴയതുപോലെയാവില്ലെന്നും തങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ യാത്രയായതെന്നും ഖുശ്ബു ഫേസ്ബുക്കില്‍ കുറിച്ചു.

നിന്റെ ഓരോ കുസൃതിയും മനോഭാവവും ഞങ്ങളെ കാത്ത് പടിയിലുള്ള നില്‍പ്പും നിന്റെ ഷേക്ക് ഹാന്‍ഡും നേര്‍ത്ത കുരയും എല്ലാം ഇനി ഞങ്ങള്‍ക്ക് നഷ്ടമാവും.

ഞങ്ങളുടെ ഹൃദയം തകര്‍ത്ത് ഞങ്ങളെ കണ്ണീരണിയിച്ചാണ് നീ യാത്രയായത്. ചില്ലീ നിനക്ക് ആദരാഞ്ജലികള്‍..സ്വര്‍ഗത്തില്‍ നിനക്കും ഒരു ഇരിപ്പിടം ഉണ്ടാവും..ഞങ്ങളുടെ ഹൃദയത്തിലും…ഖുശ്ബു ഫേസ്ബുക്കില്‍ കുറിച്ചു.

pathram desk 1:
Related Post
Leave a Comment