ബീജിങ്: ത്രില്ലടിച്ച് യുവാവ് വീഡിയോ ഗെയിമിയില്‍ മുഴൂകി ഇരുന്നത് 20 മണിക്കൂര്‍!! ഒടുവില്‍ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത് ട്രച്ചറില്‍. ഒറ്റയിരിപ്പിന്റെ മടുപ്പൊന്നുമില്ലായിരുന്നെങ്കിലും ശുചിമുറിയില്‍ പോകാനൊരു തോന്നിയപ്പോഴാണ് സംഗതി പാളിയ കാര്യം മനസിലായത്. എന്നിട്ടും അയാള്‍ സുഹൃത്തുക്കളോട് അപേക്ഷിച്ചത് ഒരു കാര്യം മാത്രമാണത്രെ, ‘എനിക്ക് വേണ്ടി നിങ്ങള്‍ ആ ഗെയിം ബാക്കി കൂടി കളിക്കണേ’.
ചൈനയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. സെജിയാങ് പ്രവിശ്യയില്‍ ജിയാസിങ് എന്ന സ്ഥലത്തെ ഇന്റര്‍നെറ്റ് കഫേയിലാണ് സംഭവം നടന്നത്. ജനുവരി 27 ന് വൈകുന്നേരം കഫേയില്‍ ഇരുന്ന് കളി തുടങ്ങഇയ യുവാവ് അവസാനം ജനുവരി 28 ഉച്ചക്ക് ശേഷം പുറത്തിറങ്ങിയത് സ്ട്രചറിലായിരുന്നു.
ചൈനീസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന യുവാവിന്റെ കഥ ഇപ്പോള്‍ ലോകമെങ്ങും വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
പാരമെഡിക്‌സും യുവാവിന്റെ സുഹൃത്തും ചേര്‍ന്ന് ഇയാളെ സ്ട്രചറിലേക്ക് മാറ്റുന്ന വീഡിയോ വൈറലാണ്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. ഏത് ഗെയിമായിരുന്ന് ഇയാള്‍ കളിച്ചിരുന്നതെന്ന് വ്യക്തമല്ല. വീഡിയോ ഗെയിം ആസക്തി ലഹരിയായി ചൈനീസ് യുവജനങ്ങള്‍ക്കിടയില്‍ പടര്‍ന്ന്പിടിച്ചിരിക്കുകയാണ്. പഠനവും കുടുംബവും സാമൂഹികജീവിതവുമെല്ലാം ഉപേക്ഷിച്ച് ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിന്റെ തിരക്കിലാണ് നല്ലൊരു വിഭാഗവും.
നമ്മുടെ നാട്ടില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ശീലം നിര്‍ത്താന്‍ ലഹരി വിമുക്തക്യാമ്പുകളില്‍ പോകുന്നത് പോലെ ഡിജിറ്റല്‍ വിഷമുക്തമാക്കാനുള്ള ക്യാമ്പുകളെ ആശ്രയിക്കുകയാണ് ചൈനീസ് മാതാപിതാക്കള്‍. ഗെയിമുകള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക നഷ്ടങ്ങളും ചൈനയില്‍ സ്ഥിരം വാര്‍ത്തയാണ്.
Leave a Comment