പ്രിയദര്‍ശന്റ മകള്‍ കല്യാണി മൊബൈല്‍ നമ്പര്‍ എഴുതി നല്‍കി…. , പണികിട്ടിയത് ഈ യുവാവിന്

സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ നല്‍കിയ എട്ടിന്റെ പണിയില്‍ വലഞ്ഞത് രാജ്യ തലസ്ഥാനത്ത് ഒരു യുവാവ്. കല്യാണി നായികയായ തെലുങ്ക് ചിത്രം ‘ഹലോ’ എന്ന ചിത്രമാണ് ഈ യുവാവിന് തലവേദനയായിരിക്കുന്നത്. ഗുരുഗ്രാമിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വികാസ് പ്രജാപതിയാണ് ചിത്രത്തിലെ ‘ഒരു മൊബൈല്‍ നമ്പര്‍’ കൊടുത്ത എട്ടിന്റെ പണിയില്‍ വലഞ്ഞിരിക്കുന്നത്. ചിത്രം പുറത്തിറങ്ങിയ ഡിസംബര്‍ 22 മുതല്‍ വികാസിന്റെ മൊബൈല്‍ നമ്പരിലേക്ക് നൂറുകണക്കിന് ‘ആരാധകരു’ടെ കോളുകളാണ് എത്തുന്നത്.

ചിത്രത്തിലെ ഒരു രംഗത്തില്‍ കല്യാണിയ്ക്ക് നൂറുരൂപ നോട്ടില്‍ എഴുതി നല്‍കുന്ന മൊബൈല്‍ നമ്പര്‍ വികാസിന്റേതാണ് എന്നതാണ് ‘ഈ സംഭവ കഥ’യിലെ ട്വിസ്റ്റ്. ദിനംപ്രതി വരുന്ന കോളുകളിലെ മറുതലയ്ക്കല്‍ ആദ്യം കേള്‍ക്കുന്നത് ‘താങ്കളുടെ ആരാധകനാണ് ഞാന്‍’ എന്ന വാക്യമാണ്. ചിലര്‍ വിളിച്ച് ഉടന്‍ തന്നെ കല്യാണിയെ അന്വേഷിക്കാറുണ്ടെന്നും വികാസ് സാക്ഷ്യപ്പെടുത്തുന്നു.

ഫോണിന്റെ നിര്‍ത്താതെയുള്ള തൊല്ല ചില്ലറ പൊല്ലാപ്പൊന്നുമല്ല വികാസിന് സൃഷ്ടിച്ചിരിക്കുന്നത്. വീട്ടിലും ഓഫീസിലും എല്ലാം ഇത് വികാസിന് വന്‍ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും വികാസിന്റെ അഡ്വക്കേറ്റ് ചൂണ്ടിക്കാട്ടുന്നു. ത?ന്റെ കക്ഷിയെ അനാവശ്യമായി മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി ചിത്രത്തി?ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങാനൊരുങ്ങുകയാണെന്ന് ? വികാസിന്റെ അഡ്വക്കേറ്റ് വ്യക്തമാക്കി. ഇതിന് പരിഹാരമായി അന്‍പത് ലക്ഷം രൂപ നല്‍കണമെന്ന് കാട്ടി ഇക്കഴിഞ്ഞ 19ന് ? സിനിമാ നിര്‍മ്മാതാവിന് നോട്ടീസ് അയച്ചിരുന്നു.

‘ഫോണ്‍ ഓണായിരുന്നാല്‍ നിര്‍ത്താതെയുള്ള കോളുകളാണ്. അത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുകയാണ്. കല്യാണി സുന്ദരിയാണ്, പക്ഷേ അവളുടെ ആരാധകര്‍ എന്റെ ജീവിതം വെച്ചാണ് കളിക്കുന്നത് എന്നറിയുന്നില്ല. തനിക്ക് ഈ നമ്പര്‍ മാറ്റാനാകില്ല. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന നമ്പരാണിത്. എല്ലാ ഔദ്യോകിക കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നത് ഈ നമ്പരാണ്’ വികാസ് പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...