പൂര്‍ണ ആത്മവിശ്വാസത്തില്‍ ദീപക പദുക്കോണ്‍… പദ്മാവത് ബോക്‌സോഫീസില്‍ ചരിത്രം കുറിക്കും!! സിനിമയ്ക്ക് മികച്ച പ്രതികരണമെന്നും താരം

പുതിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ബോക്‌സോഫീസില്‍ ചരിത്രം കുറിക്കുമെന്ന് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണ്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ഈ വാക്കുകള്‍ പറയുന്നത.

”എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. സിനിമ കണ്ടവരില്‍ നിന്ന് മികച്ച പ്രതിരകരണമാണ് ലഭിക്കുന്നത്. മാധ്യമങ്ങളും സിനിമാ നിരൂപകരും ഒരു പോലെ ചിത്രത്തെ പിന്തുണക്കുന്നു. പത്മാവത് ചരിത്രത്തിലിടം പിടിക്കും.”ദീപിക ചൂണ്ടിക്കാട്ടി.

”ഞാനിപ്പോള്‍ ശരിക്കുമൊരു വൈകാരിക തലത്തിലാണ്. ഞാന്‍ എന്റെ ചിത്രങ്ങളുടെ ബോക്‌സോഫീസ് വിജയങ്ങളെ കുറിച്ച് ചിന്തിക്കാറേ ഇല്ല. പക്ഷെ ഈ ഘട്ടത്തില്‍ ഞാന്‍ പറയുന്ന സമീപഭാവിയില്‍ പത്മാവതിനെ വെല്ലാന്‍ സിനിമകളുണ്ടാവില്ല.”ദീപിക വ്യക്തമാക്കി.

”ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. എനിക്കും ഞങ്ങളുടെ ടീമിനും വേണ്ടി നന്ദി പറയുന്നു.”ദീപികയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

pathram desk 1:
Related Post
Leave a Comment