ഗോവയോട് കണക്കുതീര്‍ക്കാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് .. ടീമിനെ കുറിച്ച് ഡേവിഡ് ജെയിംസ്

കൊച്ചി: ഗോവയോട് കണക്കുതീര്‍ക്കാന്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുകയാണ്. റെന മ്യൂളന്‍സ്റ്റീനെ പുറത്താക്കുകയും ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുക്കകയും ചെയ്തതോടെ അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സാണ് ഗോവയെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ 5-2ന്റെ പരാജയം ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റവുവാങ്ങിയിരുന്നു.
അതേസമയം ഗോവയ്‌ക്കെതിരായ മത്സരം കഠിനമായിരിക്കുമെങ്കിലും ഹോം ഗ്രൗണ്ടില്‍ വിജയം നേടാന്‍ ടീം ശ്രമിക്കുക തന്നെ ചെയ്യുമെന്ന് കോച്ച് ഡേവിഡ് ജെയിംസ് പറയുന്നു.
കഴിഞ്ഞ മത്സരത്തിലെ അതേ കളിക്കാര്‍ തന്നെയായിരിക്കാം പക്ഷെ കഴിഞ്ഞ തവണ കണ്ടപ്പോളുള്ള ടീമല്ല ബ്ലാസ്‌റ്റേഴ്‌സ്. മികച്ചൊരു ട്രിപ്പ് കഴിഞ്ഞ് എത്തിയിരിക്കുകയാണ് ഞങ്ങള്‍. തോല്‍വിയിലും പ്രകടനം എന്നെ സന്തോഷിപ്പിക്കുന്നതായിരുന്നു. ഒരുപാട് പോസിറ്റീവ് ഘടകങ്ങളുണ്ടായിരുന്നു.’ ജെയിംസ് പറയുന്നു.
ഫുട്‌ബോളിന്റെ ആദ്യ നിയമം മത്സരഫലത്തെ മനസിലാക്കുക എന്നതാണ്. എന്തുകൊണ്ടാണ് ജയിച്ചത് അല്ലെങ്കില്‍ തോറ്റത് എന്ന് പഠിക്കണം. ഗോവയില്‍ ഞാനുണ്ടായിരുന്നില്ല. പക്ഷെ തങ്ങളെന്താണ് ചെയ്യുന്നതെന്ന് താരങ്ങള്‍ക്ക് അറിയാം. അവരെ തയ്യാറാക്കുകയാണ് എന്റെ പണി. മത്സരം കഠിനമായിരിക്കും പക്ഷെ മൂന്ന് പോയിന്റ് ഞങ്ങള്‍ക്ക് നേടേണ്ടതുണ്ട്.’ ജെയിംസ് കൂട്ടിച്ചേര്‍ത്തു.
ടീം ജയിക്കാനായി പോരാടും പക്ഷെ വിജയം ഗ്യാരണ്ടി പറയാനൊന്നും സാധിക്കില്ലെന്നും ജെയിംസ് വ്യക്തമാക്കുന്നു. ജെഷംഡ്പൂരിനെതിരായ അവസാന മത്സരത്തെ കുറിച്ച് ഓര്‍ക്കുന്നില്ലെന്നും അത് കഴിഞ്ഞ കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
9 കളികളില്‍ നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗോവ.എന്നാല്‍ 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള കേരളത്തിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ സീസണിലാദ്യമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താം.

pathram:
Related Post
Leave a Comment