മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയെന്ന് പാര്‍വതി; ഈ വര്‍ഷം ആദ്യമിറങ്ങുന്ന മോഹന്‍ ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് നായിക പാര്‍വതി നായര്‍ പറയുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പേടിയെന്നും പാര്‍വതി പറയുന്നു.
‘മോഹന്‍ലാല്‍ എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത് എനിക്ക് ഉയരാന്‍ കഴിയുമോയെന്ന പേടിയുണ്ട്. അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്.’ നവാഗത സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വതി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ‘ആഴ്ചകള്‍ക്കു മുമ്പ് അജോയെ കണ്ടിരുന്നു. ഇത്രയും വലിയ ബജറ്റിലൊരുക്കുന്ന വമ്പന്‍ ടീമുകള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ എന്നെയുള്‍പ്പെടുത്തുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. മുംബൈയില്‍ വ്യാഴാഴ്ച ആദ്യത്തെ ഷോട്ടിന്റെ ആദ്യ ടേക്ക് എടുക്കും വരെ ഈ ചിത്രത്തില്‍ ഞാനുണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു.’ പാര്‍വതി പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു. അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണിത്. നവാഗതനായ സാജു തോമസ് ആണ് തിരക്കഥ. ഒരു നടനെന്ന നിലയില്‍ ഏറെ കൗതുകം തോന്നിയ സബ്ജക്ടിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം എന്നാണ് ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം ഇതായിരിക്കുമെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡില്‍ നിന്നുള്ള പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന് വേണ്ടി അണിചേരുന്നത്. പ്രശസ്ത ബോളവുഡ് ഛായാഗ്രാഹകനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നു. ഗോല്‍മാല്‍ എഗൈന്‍, സിംഹം റിട്ടോണ്‍സ് എന്നിവയ്ക്ക് വേണ്ടി സംഘട്ടമമൊരുക്കിയ സുനില്‍ റോഡിഗസ് ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ത്രി ഇഡിയറ്റ്, ധൂം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെറീന ടിക്‌സേറിയയാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

pathram:
Related Post
Leave a Comment