ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി…ഞാന്‍ മേരിക്കുട്ടി’.

പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ടീം. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് പുതിയ ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ‘ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി…ഞാന്‍ മേരിക്കുട്ടി’. രഞ്ജിക്ത് ശങ്കര്‍ കുറിച്ചു.
‘ഞാന്‍ മേരിക്കുട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കൗതുകമുണര്‍ത്തുന്നത്. സാനിറ്ററി പാഡിനകത്താണ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന് എഴുതിയിരിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ പുണ്യാളന്‍ സിനിമാസ് റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

തിയ്യേറ്ററുകളില്‍ ചിരിപ്പടക്കം തീര്‍ത്ത നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ടീമിന്റേത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു..സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്നിയവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍.

pathram:
Related Post
Leave a Comment