ആറു മാസം വിവാഹാഭ്യര്‍ഥനയുമായി പുറകേ നടന്നു; തുടര്‍ച്ചയായി അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ഒടുവില്‍ യുവാവ് കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. 24 കാരിയായ ജാനകിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ആനന്ദ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അനന്ത് എന്ന യുവാവ് കഴിഞ്ഞ 6 മാസമായി ജാനകിയെ ശല്യം ചെയ്തിരുന്നു. ജാനകി തുടര്‍ച്ചയായി ഇത് നിരസിച്ചതോടെ യുവാവ് ജാനകിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു.

കെപിഎച്ച്ബി കോളനിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് അനന്തും ജാനകിയും. ചൊവ്വാഴ്ച രാത്രി ജാനകിയുടെ താമസസ്ഥലത്ത് എത്തിയ അനന്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ അനന്ത് കത്തി ഉപയോഗിച്ച് മൂന്നു തവണ ജാനകിയെ കുത്തി. അതിനുശേഷം അവിടെനിന്നും പോയി. ജാനകിയുടെ റൂംമേറ്റ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ജാനകി കുത്തേറ്റ് കിടക്കുന്നത് കണ്ട്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

pathram desk 1:
Related Post
Leave a Comment