ലണ്ടന്‍: വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഇപ്പോള്‍ ഫീച്ചര്‍ ലഭ്യമാകുക. ഇതിനായി ഒരു പ്രത്യേക ബട്ടണാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്.
നിങ്ങള്‍ വാട്‌സ്ആപ്പ് വഴി ഒരാളുമായി വോയ്‌സ് കോള്‍ ചെയ്യുകയാണെന്നിരിക്കട്ടെ ഇടയ്ക്ക് നിങ്ങള്‍ക്ക് അയാളുമായി വീഡിയോ കോള്‍ ചെയ്യാന്‍ തോന്നുന്നു. നിലവില്‍ നിങ്ങള്‍ വോയ്‌സ് കോള്‍ കട്ട് ചെയ്തതിന് ശേഷം മാത്രമേ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് വോയ്‌സ് കോള്‍ വിന്‍ഡോയില്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള പ്രത്യേക ബട്ടണ്‍ ഉണ്ടാവും.
ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മറുപുറത്തുള്ളയാള്‍ക്ക് ഒരു വിഡിയോ കോള്‍ റിക്വസ്റ്റ് ലഭിക്കുന്നു. ഈ റിക്വസ്റ്റ് അയാള്‍ അംഗീകരിച്ചാല്‍ നിങ്ങള്‍ക്ക് പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാം.
ഒരാള്‍ മറ്റൊരാളോട് ആശയവിനിമയം നടത്തുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ വീഡിയോ കോള്‍ സേവനം ലഭിക്കുക. എന്നാല്‍ സമീപഭാവിയില്‍ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലും വീഡിയോ ചാറ്റ് സൗകര്യം ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാബ് ബീറ്റാ ഇന്‍ഫോ എന്ന വാട്‌സ്ആപ്പ് നിരീക്ഷകരാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തിയതായുള്ള വിവരം പുറത്തുവിട്ടത്.
Leave a Comment