കൊച്ചിയിലെത്തിയ തമന്നയെ കൂകി വിളിച്ച് ആരാധകര്‍…ഒടുവില്‍ നിയന്ത്രണം വിട്ട താരം ചെയ്തത് അറിയേണ്ടേ…(വീഡിയോ)

പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരി തമന്നയെ അപമാനിച്ച് ആരാധകര്‍. ‘സ്‌കെച്ച്’ എന്ന സിനിമയുടെ പ്രൊമഷനായി ഒബ്‌റോണ്‍ മാളില്‍ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. ചിയാന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു.

വിക്രമിനെയും തമന്നയെയും കാണാനായി ഒബ്‌റോള്‍ മാളില്‍ വലിയൊരു ആരാധകകൂട്ടം തന്നെ ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരാധകരുടെ നടുവില്‍ നിന്നിരുന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധകര്‍ തമന്നയെ വെറുതെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകള്‍ തുടര്‍ന്നു.

ലിഫ്റ്റില്‍ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടര്‍ന്നതോടെ സകലനിയന്ത്രണവും വിട്ട തന്ന പ്രകോപിതയായി. ഇതിനിടയില്‍ ആരാധകരെ നിയന്ത്രിക്കാന്‍ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആരാധകര്‍ അപ്പോഴും തമന്നയെ നോക്കി കൂകി വിളിച്ചും കമന്റുകള്‍ പറഞ്ഞും കൊണ്ടിരുന്നു. ലിഫ്റ്റ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റിലും നിറയെ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇതാണ് തമന്നയെ ഒന്നുകൂടി പ്രകോപിതയാക്കിയത്. ഒടുവില്‍ തമന്ന സഹികെട്ട് പൊട്ടിത്തെറിക്കുകയായിരിന്നു.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment