വിജയ് സേതുപതി മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

തമിഴിലെന്ന പോലെ തന്നെ മലയാളത്തിലും വളരെയെറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് ചലച്ചിത്ര മേഖലയില്‍ തന്റെതായൊരു ഇടം കണ്ടെത്താന്‍ വിജയ്ക്കു കഴിഞ്ഞു. ഒടുവിലെത്തിയ വിക്രം വേദ കഴിഞ്ഞ വര്‍ഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു.
അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജാലിയന്‍ വാലാബാഗി’ലൂടെ മലയാളത്തിലേക്കെത്തുകയാണ് ആരാധകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍ സേതുപതി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് പുറത്തിറക്കിയത്.
ഒരു ഗവണ്‍മെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ചിത്രമാണ് ജാലിയന്‍ വാലാബാഗ്. മെക്‌സിക്കന്‍ അപാരതയുടെ അസിസ്റ്റന്റ് ഡയറക്ടറായ അഭിനേഷ് അപ്പുക്കുട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെക്‌സിക്കന്‍ അപാരതയുടെ തന്നെ കോ പ്രൊഡ്യൂസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ് സ്‌റ്റോറീസ് ആന്റ് തോട്ട്‌സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment