ശബരിമലയില്‍ കാട്ടാനയുടെ ആക്രമണം; തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു

പമ്പ: ശബരിമലയിലെ കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ ചെന്നൈ നേര്‍കുണ്ടറം വിനായകപുരം ഒന്നാം തെരുവില്‍ രവിശങ്കറിന്റെ മകന്‍ ആര്‍.നിരോഷ് കുമാര്‍ (30) മരിച്ചു. എരുമേലിയില്‍ പേട്ട തുള്ളി അയ്യപ്പന്മാര്‍ നടന്നു വരുന്ന കാനന പാതയില്‍ കരിമലയ്ക്കു സമീപം രാത്രി 1.30ന് ആയിരുന്നു അപകടം.
രാത്രിയില്‍ കടയില്‍ വിശ്രമിക്കുകയായിരുന്നു നിരോഷ് കുമാര്‍ സഹോദര്‍ സായിറാം (19) എന്നിവര്‍. ഇതിനിടെ മൂത്രം ഒഴിക്കാനായി കടയുടെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി. ചവിട്ടിയതായും കരുതുന്നു. മുഖം വികൃതമായി. 14 കിലോമീറ്റര്‍ ചുമന്നു മൃതദേഹം പമ്പ ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.

pathram:
Related Post
Leave a Comment