ജയിലില്‍ ഭയങ്കര തണുപ്പാണെന്ന് ലാലു പ്രസാദ് യാദവ്; തബല കൊട്ടിയാല്‍ തണുപ്പ് മാറ്റാമെന്ന മറുപടിയുമായി ജഡ്ജി!

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ നിയമ നടപടി പുരോഗമിക്കുന്നതിനിടെ ജയിലില്‍ ഭയങ്കര തണുപ്പാണെന്ന പരാതിയുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. എന്നാല്‍ ലാലുവിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപട നല്‍കി ജഡ്ജി ശിവ്പാല്‍ സിങ്. തബല കൊട്ടി ജയിലിലെ തണുപ്പ് മാറ്റാനായിരുന്നു ലാലുവിന് ജഡ്ജിയുടെ മറുപടി. കാലിത്തീറ്റ കുംഭകോണത്തില്‍ പ്രത്യേക സി.ബി.ഐ കോടതി വ്യാഴാഴ്ച വിധി പറയുമെന്നാണ് അറിയിച്ചിരുന്നു. തുടര്‍ന്ന് പലരും ഫോണില്‍ കൂടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സിബിഐ പ്രത്യേക കോടതിയാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, താന്‍ ആര്‍ക്കും വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ശിവ്പാല്‍ സിങ് അറിയിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment