വരുന്നു ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്തുരൂപ നോട്ടുകള്‍; 100 കോടി നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായി

മുംബൈ: ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്. പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിന് മുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.

pathram desk 1:
Related Post
Leave a Comment