എനിക്ക് രഹസ്യ അജന്‍ഡകളില്ല; ദുരുദ്ദേശങ്ങളുമില്ല: മോഹന്‍ലാല്‍

എനിക്ക് രഹസ്യ അജന്‍ഡകളോ, ദുരുദ്ദേശങ്ങളോ ഇല്ലെന്ന് മോഹന്‍ലാല്‍. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം 2016 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം. മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ…
വാക്കുകളില്‍ ഒതുങ്ങാത്ത അവിശ്വസനീയമായ അനുഭവമാണ് എനിക്ക് ഈ പുരസ്‌കാരം. ഇടയ്ക്ക് വാര്‍ത്തകളിലെത്തി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനായത് കൊണ്ടാകാം ഈ അംഗീകാരം. വോട്ട് ചെയ്തവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി.
വാര്‍ത്തകള്‍ക്കും അതിന്റെ അവതരണത്തിനുമൊക്കെ നമ്മുടെ സമൂഹത്തില്‍ മുന്‍പത്തേക്കാള്‍ പ്രാധാന്യവും സ്വാധീനവുമുണ്ട് ഇന്ന്. ഞാന്‍ എന്നും വിശ്വസിക്കുന്നത് നാം നമ്മോേടുതന്നെ എപ്പോഴും സത്യസന്ധത പുലര്‍ത്തണം എന്നതാണ്. ഞാന്‍ വിനയത്തോടെ തന്നെ പറയട്ടെ, എനിക്ക് ഒരു രഹസ്യ അജന്‍ഡകളുമില്ല. ദുരുദ്ദേശങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ സന്ദര്‍ഭങ്ങളിലും എന്റെ പ്രതികരണങ്ങള്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും ആയിരുന്നു. അതിന്റെ ഫലമോ പ്രതിഫലനമോ ഞാന്‍ ഓര്‍ക്കാറില്ല, ചിന്തിക്കാറില്ല. ബഹുമതികള്‍ എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. നിരൂപണങ്ങള്‍ എന്നെ തളര്‍ത്തിയിട്ടുമില്ല. മനഃസാക്ഷിയുടെ വഴിയാണ് എന്നെ നയിക്കുന്നത്.
പ്രശംസയും വിമര്‍ശനങ്ങളും നിശബ്ദമായി ഞാന്‍ ഉള്‍ക്കൊള്ളുന്നു. വളരെക്കാലമായി ഞാന്‍ ബ്ലോഗെഴുതുന്നുണ്ട്. ഞാന്‍ ജനങ്ങളുമായി സംവദിക്കുന്നത് അങ്ങനെയാണ്. രാഷ്ട്രീയം മുതല്‍ ദേശസ്‌നേഹം വരെ ധാരാളം സാമൂഹ്യവിഷയങ്ങള്‍ അവിടെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പലതും പറയാനായി. ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. മറുപടിക്ക് ഞാന്‍ തയാറാകാറില്ല. ആരെയും ഒന്നും അടിച്ചേല്‍പിക്കാറില്ല. അതിലെനിക്ക് താല്‍പര്യമില്ല, ഇഷ്ടവുമില്ല.

അഭിനയമാണ് എനിക്ക് എല്ലാം. അറിവുകള്‍ സിനിമയിലാണ്. എന്റെ സഹപ്രവര്‍ത്തകര്‍. സംവിധായകരും നിര്‍മാതാക്കളും മുതല്‍ ലൈറ്റ് ബോയ്‌സ് വരെ, അവരെല്ലാം ഏതെങ്കിലും തരത്തില്‍ എന്റെ ഉയര്‍ച്ചയില്‍ പങ്കാളികളാണ്. അവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എല്ലാവര്‍ക്കും നന്ദി. ജയ്ഹിന്ദ്.

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...