ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്കി. രാജ്യത്തെ പൗരന്മാരില് രാജ്യസ്നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്കി’, പുതുവത്സര സന്ദേശത്തില്‍ നികുകന്സിസ പറഞ്ഞു. ഗര്‍ഭിണികള്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും ശിക്ഷാ കാലാവധിയുടെ പകുതിയിലധികം അനുഭവിച്ചവര്ക്കുമാണ് മാപ്പ് നല്‍കിയത്.
പുതുവത്സരത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പു നല്കി
Similar Articles
സർക്കാർ പിന്തുണയ്ക്കുന്നില്ല, ഞാൻ മുന്നോട്ടുവന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി, ഒരു മീഡിയ പോലും സപ്പോർട്ട് ചെയ്യുന്നില്ല: നടന്മാർക്കെതിരായ കേസ് പിൻവലിക്കുന്നെന്ന് ആലുവ സ്വദേശിനി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച ലൈംഗികാതിക്രമ കേസിൽ നിന്നും പിന്മാറുന്നതായി വെളിപ്പെടുത്തലുകൾ നടത്തിയ ആലുവ സ്വദേശിയായ നടി. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര...
സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു: നാലുപേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല, കവർച്ച പിന്നിൽ നിന്നും ഇടിച്ചുവീഴ്ത്തി, മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തശേഷം
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ, സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ...