BREAKING NEWS

ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതം, മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്, ജാമ്യാപേക്ഷ പരി​ഗണിക്കുക ഏഴിന്

· · 1 min read
Share: Copied!

വയനാട്: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും.

രണ്ടാഴ്ച മുൻപാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതോടെ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഈ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. 2022ൽ ജപ്തി ചെയ്ത ഈ വീട് തന്റെ ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു കോടതിയിൽ അദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലില്ലി ജോസിലേക്ക് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.

നോട്ടീസ് നൽകുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ ലില്ലിയുടെ ബത്തേരി കോളിയാടുള്ള വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണ് ലില്ലിക്കായുള്ള അന്വേഷണം ഊർജിതമാക്കിയത്.

പ്രതിയുടെ ലക്ഷ്യം വിമാനം ഇസ്രയേലിലെത്തിച്ച് തകർക്കുക? ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന സമയത്ത് കൈവശം തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, പിന്നാലെ സസ്പെൻഷൻ!! സ്മിത് മച്ച്ഛറിനെ ആക്രമിച്ച ഒമാൻ പൗരൻ ഹമാം അൽ ഹമ്മാമിന് അൽഖായിദയോട് അനുഭാവം, ലിങ്ക്ഡ്ഇന്നിൽ അയ്മൻ അൽ സവാഹിരിയുടെയും ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയുടെയും ചിത്രങ്ങൾ

 

 

BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026
BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026