Uncategorized

കൊച്ചിയിൽ വീണ്ടും കപ്പൽ അപകടം; ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടുമായി ഇടിച്ചു

· · 1 min read
Share: Copied!

ഫോർട്ട് കൊച്ചി തീരത്ത് വീണ്ടും കപ്പൽ അപകടം. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചാണ് അപകടമുണ്ടായത്. എംഎസ്‌സി ചരക്കു കപ്പലാണ് മത്സ്യബന്ധന ബോട്ടിലിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. പുറംകടലിൽ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിൽ ചരക്കുകപ്പൽ ഇടിക്കുകയായിരുന്നു. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്കുകപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.

അപകട സമയത്ത് ബോട്ടിൽ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ തൊഴിലാളികൾ കൊച്ചിൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കപ്പല്‍ വരുന്നത് കണ്ട് തങ്ങൾ ബഹളം വച്ചെങ്കിലും കപ്പല്‍ വഴി തിരിച്ചു വിടാതെ ഓഫ് ചെയ്തിടുകയായിരുന്നുവെന്നും ഈ സമയം ബോട്ട് കടലിലെ ഒഴുക്ക് പിടിച്ച് തെക്കോട്ട് നീങ്ങുകയും കപ്പലില്‍ ഇടിക്കുകയായിരുന്നുവെന്നും തൊഴിലാളികൾ പറയുന്നു.

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026