BREAKING NEWS

സൂപ്പർ ബസ്… പക്ഷേ യാത്രക്കാർ എവിടെ? നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് നല്ല സര്‍വീസ് നല്‍കണം, കുറ്റപ്പെടുത്തുന്നതിന് പകരം കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരില്ലാത്തതിന്റെ കാരണം പഠിക്കണം, ഒരിക്കല്‍ കയറിയവര്‍ പിന്നെ കയറില്ലെന്ന് അനില്‍ അക്കര

· · 1 min read
Share: Copied!

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത അനുഭവം പറഞ്ഞ് മുന്‍ എംഎല്‍എ അനില്‍ അക്കര. നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സര്‍വീസ് നല്‍കണമെന്നും അനില്‍ അക്കര പറയുന്നു. കെഎസ്ആര്‍ടിസിയില്‍ മികച്ച യാത്രാനുഭവമുണ്ടെങ്കിലും യാത്രക്കാരില്ലെന്നും അതിന്റെ കാരണം എന്താണെന്ന് മനസിലാക്കണമെന്നും അനില്‍ അക്കര.

കെഎസ്ആര്‍ടിസിയില്‍ ഇത്തരത്തിലുള്ള വോള്‍വോ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം. നഷ്ടത്തിലോടുന്ന സര്‍വീസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം, എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടത്. നല്ല വണ്ടി,നല്ല സര്‍വീസ്, കൃത്യമായ സമയക്രമം, കൂടുതല്‍ യാത്രക്കാര്‍, കൂടുതല്‍ വരുമാനം. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കണമെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണമെന്നും അനില്‍ അക്കര പറയുന്നു.

സൂപ്പർ ബസ്… പക്ഷേ യാത്രക്കാർ എവിടെ? എന്തുകൊണ്ടാണ് ഇത്രയും മികച്ച ബസ്സിൽ ആളുകൾ കയറാത്തത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി വളരെ ഗൗരവമുള്ളതായിരുന്നു: “ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല. മറ്റ് ബസ്സുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ, ഈ ബസ്സിന്റെ സ്പീഡ് ഗവേണർ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ല.” അനില്‍ അക്കര ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026