BREAKING NEWS

മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി

· · 1 min read
Share: Copied!

തിരുവനന്തപുരം: കള്ളിക്കാട് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലിരിക്കെ എക്സൈസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ മദ്യലഹരിയിൽ ബോധമില്ലാതെ കിടന്നതായി പരാതി. ഇതോടെ കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റിൽ പരിശോധനകൾ നടന്നില്ല. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷീൻരാജിനെയാണ് യൂണിഫോമിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്.

ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് എക്സൈസ് അഡീഷണൽ കമ്മിഷണറുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെക്ക് പോസ്റ്റിലെത്തി.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ യൂണിഫോമിൽ തറയിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഷീൻരാജിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

അന്ന് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഷീൻരാജ് മാത്രമായിരുന്നുവെന്നാണ് വിവരം. ഉദ്യോഗസ്ഥൻ പരിശോധന നടത്താതിരുന്നതോടെ ചെക്ക് പോസ്റ്റ് പ്രവർത്തിച്ചത് പരിശോധനകളില്ലാതെയാണെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ കൂടുതൽ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ

BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026
BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
കരമന കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി; ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയാണെന്ന് ക്രൈംബ്രാഞ്ച്; ബ്രെയിൻ മാപ്പിംഗ് അടക്കം നിർണായകമായി
29 Oct 2026