മംഗ്‌ളൂരു: നിരവധി കേസുകളില്‍ പ്രതിയായ റൗഡിക്കൊപ്പം ബാറിലെത്തി മദ്യലഹരിയില്‍ നൃത്തം ചവിട്ടിയ എഎസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ചിക്മംഗ്‌ളൂരു, സക്കരായപ്പട്ടണം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ എച്ച്ഡി വീരേന്ദ്രയെയാണ് സസ്‌പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. റൗഡി ലിസ്റ്റില്‍പ്പെട്ട ഒരു ക്രിമനലിനൊപ്പമാണ് വീരേന്ദ്ര ബാറില്‍ മദ്യപിക്കാനെത്തിയത്.
ലഹരി മൂത്തതോടെ എഎസ്‌ഐയും റൗഡിയും കൂട്ടുകാരും നൃത്തം വയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ചിലര്‍ പകര്‍ത്തി വൈറലാക്കിയതാണ് പുലിവാലായത് . വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും എത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് വീരേന്ദ്രയെ സസ്‌പെന്റ് ചെയ്തത്.




