BREAKING NEWS

വിളിച്ചിട്ട് കോളെടുത്തില്ല, ആൺസുഹൃത്തിനെ വാട്ട്സ് ആപ്പ് കോളിൽ വിളിച്ചറിയിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് 18കാരി, ചികിത്സയിലിരിക്കേ മരിച്ചു

· · 1 min read
Share: Copied!

തൃശ്ശൂർ: ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ 18 കാരി മരിച്ചു. തൃശ്ശൂർ കൈപ്പമംഗലത്ത് ഈമാസം 25 നായിരുന്നു ആത്മഹത്യാ ശ്രമം. ചികിത്സയിലിരിക്കേ ഇന്നാണ് പെൺകുട്ടി മരിച്ചത്. കഴിഞ്ഞ 25 ന് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.

സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെയാണ് മുറി തുറന്ന് നോക്കുന്നതും തൂങ്ങി നിന്ന പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതും. കൈപ്പമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ തുടർനടപടി എന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026