BREAKING NEWS

അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

· · 1 min read
Share: Copied!

നോയിഡ: പത്തൊൻപതാം നിലയിൽനിന്ന് ചാടി പതിനെട്ടുകാരൻ ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ പ്രിസ്റ്റൻ അവന്യു സൊസൈറ്റിയിൽ വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. ഒന്നാം വർഷ ബിബഎ വിദ്യാർഥിയായ യുവാവിന് സിനിമാ നടനാകാനാണ് ആഗ്രഹമെന്നും വീട്ടുകാർ അതിന് എതിരുനിന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അറിയിച്ചത്.

മാതാപിതാക്കൾക്കൊപ്പം ബഹുനില കെട്ടിടത്തിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവ് പുലർച്ചെ ആരോടും പറയാതെ പത്തൊൻപതാം നിലയിലേക്ക് കയറുകയും അവിടെനിന്ന് താഴേക്കു ചാടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഗാസിയാബാദിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് യുവാവ്. യുവാവിന് അഭിനേതാവാകാനായിരുന്നു ആഗ്രഹം, എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിൽ ബിബിഎയ്ക്ക് ചേരുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മരണത്തിനു പിന്നിൽ വേറെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർഥി വലിയ വിഷാദത്തിലായിരുന്നെന്നും വീട്ടുകാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. വിദ്യാർഥിയിൽനിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

 

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
"ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല", കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ
30 Oct 2026