BREAKING NEWS

ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാനാണ്, നമ്മുടെ സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കു ശക്തമായ മറുപടി നൽകിയിരിക്കും, അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കും- അമിത് ഷാ

· · 1 min read
Share: Copied!

ശ്രീനഗർ: നമ്മുടെ രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയും അടക്കമുള്ള മതസ്ഥാപനങ്ങൾക്കു നേരെ പോലും പാക്കിസ്ഥാൻ ഷെൽ ആക്രമണം നടത്തി. നമ്മുടെ സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കും, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്കും ശക്തമായ മറുപടി നൽകുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിനു ശേഷം പറഞ്ഞു.

സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിക്കഴിഞ്ഞു. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കും. ജമ്മു കശ്മീരിൽ കൂടുതൽ വികസനപദ്ധതികൾ നടപ്പാക്കും. പുരോഗതിയോട് സർക്കാരിന് അചഞ്ചലമായ പ്രതിബദ്ധതയാണുള്ളത്. ജമ്മു കശ്മീരിലെ ജനങ്ങൾക്കു വേണ്ടിയുള്ള വികസനം ഒരിക്കലും നിലയ്ക്കില്ല.

‘‘മേയ് 7 ന് രാത്രിയിൽ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഞങ്ങൾ നശിപ്പിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പേരിൽ ഭീകരർക്ക് നൽകിയ ഉചിതമായ മറുപടിയായിരുന്നു അത്. ഓപ്പറേഷൻ സിന്ദൂറിൽ നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർക്കെതിരെ ഞങ്ങൾ ആക്രമണം നടത്തി. ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാനാണ്’’– അമിത് ഷാ പറഞ്ഞു.

ഞങ്ങൾ മനസിൽ കണ്ടപ്പോൾ ഇന്ത്യ മാനത്തുകണ്ടു!! ഇന്ത്യയെ പുലർച്ചെ ആക്രമിക്കാൻ പദ്ധതിയിട്ടു, പക്ഷെ അതിനു മുൻപേ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ആക്രമണം നടത്തി- പരസ്യമായി അം​ഗീകരിച്ച് പാക് പ്രധാനമന്ത്രി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026