BREAKING NEWS

‘വഞ്ചിച്ചത് രാധ; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം

· · 1 min read
Share: Copied!

ചെന്നൈ: സഹോദരി രാധ ഉന്നയിച്ച 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. തന്നെ വഞ്ചിച്ചത് സഹോദരി രാധയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവുമടക്കം തട്ടിയെടുത്തതായും അംബിക ആരോപിച്ചു. തർക്കപരിഹാരത്തിന്റെ ഭാഗമായി രാധ തനിക്ക് ചെക്കുകൾ കൈമാറിയിരുന്നെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അംബിക പറഞ്ഞു.

അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപിച്ചാണ് രാധ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ പരാതി നൽകിയത്. ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ കൈവശപ്പെടുത്തി അക്കൗണ്ടിൽനിന്ന് 46 കോടി രൂപ പിൻവലിക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് രാധയുടെ ആരോപണം.

‘എ.ആർ.എസ്. ഗാർഡൻ’ സ്റ്റുഡിയോയുടെ പേരിലുള്ള ചെക്കുകളാണ് ദുരുപയോഗം ചെയ്തതെന്നും രാധ പരാതിയിൽ പറയുന്നു. സ്റ്റുഡിയോയുടെ ദൈനംദിന ചെലവുകൾക്കായി ഒപ്പിട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകളാണ് കൈവശപ്പെടുത്തിയതെന്നാണ് ആരോപണം.

2025 ജനുവരിയിൽ സ്റ്റുഡിയോയുടെ പേര് ‘ആർ.ആർ. ഗാർഡൻസ്’ എന്നാക്കി മാറ്റിയതിനെ തുടർന്ന് ബാങ്കിൽനിന്ന് പുതിയ ചെക്ക് ബുക്ക് ലഭിച്ചിരുന്നു. ഇതോടെ പഴയ ചെക്കുകൾ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു. ഇതിനിടെയാണ് അഞ്ച് ചെക്കുകൾ അംബികയുടെ പേരിൽ ബാങ്കിൽ സമർപ്പിച്ചതായി അറിയുന്നതെന്നും രാധ പറയുന്നു. ബാങ്കിൽനിന്ന് എസ്.എം.എസ്. ലഭിച്ചതോടെ ഇടപാട് തടയാൻ നിർദേശം നൽകിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

അംബികയുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്നും ചെക്കുകളിൽ തുക രേഖപ്പെടുത്തിയത് സഹോദരൻ മല്ലികാർജുനനാണെന്നും രാധ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഇരുവർക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ആരോപണങ്ങൾ അംബിക നിഷേധിച്ചു. രാധയാണ് തന്നെ വഞ്ചിച്ചതെന്നും 50 സെന്റ് ഭൂമിയും സ്വർണവുമടക്കം തട്ടിയെടുത്തെന്നും അംബിക ആരോപിച്ചു. തർക്കപരിഹാരത്തിനായി രാധ തന്നെയാണ് ചെക്കുകൾ കൈമാറിയതെന്നും ഈ വസ്തുത മറച്ചുവെച്ചാണ് ഇപ്പോൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അംബിക പറഞ്ഞു. തന്റെ പരാതിയിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നുവെന്നും അംബിക വ്യക്തമാക്കി.

ആ തീരുമാനമെത്തി… പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026