BREAKING NEWS

വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

· · 1 min read
Share: Copied!

കോഴിക്കോട്:  കോഴിക്കോട് ജില്ലയിൽ സ്ഥാനാർഥി നിർണയത്തിൽ മെറിറ്റല്ല നോക്കിയതെന്നും വീതം വെപ്പാണ് നടന്നതെന്നും ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രവർത്തകർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി വന്ന ശേഷം ഗ്രൂപ്പ് പോര് അൽപ്പം കുറഞ്ഞിരുന്നുവെങ്കിലും മലബാറിൽ കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്നും അവരുടെ വീതം വെപ്പാണ് നടന്നതെന്നും ഇവർ ആരോപിക്കുന്നു.

‘കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്ന ആളാണ് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കുള്ള വീതം വെപ്പാണ് നോർത്ത് ജില്ലാ പരിധികളിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത്. ഒരു മെറിറ്റും നോക്കാതെയാണ് വടകര മണ്ഡലത്തിലും നാദാപുരം മണ്ഡലത്തിലും സ്ഥാനാർഥി നിർണയം നടന്നതെന്നും’ നടപടി നേരിട്ട ശ്യാംരാജ് കൂരിയാടി പറഞ്ഞു.  മുൻപ് പലതവണ ആരോപണ വിധേയരാക്കപ്പെട്ട് പാർട്ടി തന്നെ നടപടിയെടുത്ത ആളുകളാണ് ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികളായത്. ഇതിനെതിരെയാണ് തങ്ങൾ ശബ്ദിച്ചതെന്ന് വടകരയിൽ വിമതനായി മത്സരിക്കാനൊരുങ്ങുക കൂടി ചെയ്ത ശ്യാംരാജ് കൂരിയാടി പറഞ്ഞു. ശ്യാംരാജ് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു. വടകരയിൽ പത്രിക നൽകിയ ശ്യാംരാജ് കൂരിയാടി ഉൾപ്പെടെ മൂന്നുപേരെയും നാദാപുരത്ത് വിമതനായി മത്സരിച്ച പത്മകുമാർ ഉൾപ്പെടെ ആറുപേരെയുമാണ് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ‘

വടകരയിൽ 2021-ൽ ബിജെപി 10,225 വോട്ടുകൾ പിടിച്ചിരുന്നുവെങ്കിൽ ഇത്തവണ 5000 പോലും കിട്ടില്ലെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാമെന്നും ശ്യാംരാജ് പറയുന്നു. ഇത്തവണ തീരദേശ വോട്ടുകൾ കുറയുമെന്നും അതിന് കാരണം താനാണെന്നുമാണ് പ്രഫുൽ കൃഷ്ണൻ കൊടുത്ത റിപ്പോർട്ട്. എന്നാൽ തീരദേശ വോട്ടല്ല കുറയുകയെന്നും സ്ഥാനാർഥിയോടുള്ള താത്പര്യമില്ലാത്തത് കൊണ്ട് മറ്റ് ഭാഗങ്ങളിലെ വോട്ടാണ് കുറയുകയെന്നും’ ശ്യാംരാജ് പറയുന്നു.

BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026